ഗുവാഹത്തി : പശു കള്ളക്കടത്ത് സംഘത്തലവൻ ഖൈറുൾ ഇസ്‌ലാമിനെ വെടിവച്ചു വീഴ്ത്തി അസം പോലീസ് . കൊക്രജാർ ജില്ലയിലാണ് സംഭവം . ബംഗ്ലാദേശിലേക്ക് പശുക്കളെ കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു പോലീസുമായുള്ള ഏറ്റുമുട്ടൽ . ഒപ്പമുണ്ടായിരുന്ന സഹായികളായ നൂർ മഹമ്മദിനെയും അസ്ഹർ അലിയെയും പോലീസ് അറസ്റ്റ് ചെയ്തു.
പശുക്കടത്ത് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊക്രജാർ പോലീസ് ജില്ലയുടെ പലയിടത്തും പരിശോധന നടത്തുന്നുണ്ടായിരുന്നു . ഇതിനിടയിലാണ് ഖൈറുൽ ഇസ്‌ലാമിന്റെ നേതൃത്വത്തിൽ മോഷ്ടിച്ച പശുക്കളുമായി വാഹനം എത്തിയത്.
പോലീസ് സംഘം തടഞ്ഞപ്പോൾ ഇരുട്ടിലേയ്‌ക്ക് ഓടി രക്ഷപെടാൻ ഖൈറുൾ ശ്രമിച്ചു. തുടർന്നാണ് പോലീസ് ഖൈറുളിനു നേരെ വെടിയുതിർത്തത് . കാലിന് വെടിയേറ്റ ഖൈറുലിനെ ബാർപേട്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഘം വർഷങ്ങളായി സംസ്ഥാനത്ത് പശു മോഷണവും കള്ളക്കടത്തും നടത്തുന്നുണ്ടെന്ന് കൊക്രജാർ പോലീസ് പറഞ്ഞു.
വൻതോതിൽ കള്ളക്കടത്തുമായി എത്തിയ നാല് പേരെയും പോലീസ് പരിശോധനയ്‌ക്കിടെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് 1880 ലഹരി ഗുളികകൾ പോലീസ് കണ്ടെടുത്തു.
















Comments