ചെന്നൈ: ദത്ത് നൽകിയ സ്വന്തം കുട്ടിയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മ നൽകിയ ഹർജിയിൽ വളർത്തമ്മയക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി.പെൺകുട്ടിയെ വളർത്തമ്മയ്‌ക്ക് കൈമാറാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ബി.എൻ പ്രകാശ്, മജ്ഞുള എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപൂർവ ഉത്തരവിന് പിന്നിൽ.
സേലം അമ്മാപേട്ട സ്വദേശികളായ രമേശ്-സത്യ ദമ്പതികളാണ് ഒൻപത് വർഷം മുൻപ് ശിവകുമാർ-ശരണ്യ ദമ്പതികളിൽ നിന്ന് കുട്ടിയെ ദത്തെടുത്തത്. നിയമാനുസൃതമാണ് മൂന്നരമാസം പ്രായമുള്ളപ്പോൾ ദമ്പതികൾ പെൺകുട്ടിയെ ദത്തെടുത്തത്.പെറ്റമ്മ സത്യയുടെ സഹോദരനാണ് കുട്ടിയെ ദത്തെടുത്ത ശിവകുമാർ.രണ്ട് വർഷം മുൻപ് കുട്ടിയുടെ പിതാവ് രമേശ് അർബുദം ബാധിച്ച് മരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ശരണ്യ തന്റെ മകളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മാപേട്ട പോലീസിൽ പരാതി നൽകിയത്. തുടർന്ന് സത്യയും ശരണ്യയും മദ്രാസ് ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിച്ചു. ഹർജികൾ പരിഗണിച്ച കോടതി ആരുടെ പോകാനാണ് ആഗ്രഹമെന്ന് കുട്ടിയോട് ആരാഞ്ഞു. ഇരുവരും വേണമെന്നായിരുന്നു കുട്ടിയുടെ മറുപടി. തുടർന്നാണ് പെൺകുട്ടിയെ വളർത്തമ്മയോടൊപ്പം വിടാൻ കോടതി ഉത്തരവിട്ടത് ആഴ്ചയിലൊരിക്കൽ ബാലികയെ കാണാൻ പെറ്റമ്മയായ ശരണ്യക്ക് കോടതി അനുമതിയും നൽകിയിട്ടുണ്ട്.
Comments