സൻസിബാർ (ടാൻസാനിയ): കടലാമയിറച്ചി കഴിച്ച മൂന്ന് കുട്ടികൾ മരിച്ചു. ടാൻസാനിയയിലെ സാൻസിബാറിൽ പേംമ്പ ദ്വീപിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളാണ് മരിച്ചത്.
22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പേംമ്പ നോർത്ത് റീജിയണൽ പോലീസ് കമാൻഡർ ജുമാ സാദി പറഞ്ഞു. വെളളിയാഴ്ചയാണ് ഇവർ കടലാമയുടെ ഇറച്ചി കഴിച്ചത്. ക്രമേണ ഓരോരുത്തർക്കായി അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ രണ്ട് കുട്ടികളും ഉണ്ട്. ഇവരുടെ നിലയും ഗുരുതരമാണെന്ന് ജുമാ സാദി കൂട്ടിച്ചേർത്തു. ഇറച്ചിയിൽ വിഷം കലർന്നതായി സംശയിക്കുന്നുണ്ട്. ഇതാകാം ദുരന്ത കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിച്ച ഇറച്ചിയുടെ സാമ്പിൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾക്കായി അയയ്‌ക്കുമെന്ന് അധികൃതർ അറിയിച്ചു.
















Comments