കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയ പർവീണിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ അദ്ദേഹം ആലുവയിലെ മൊഫിയയുടെ വീട്ടിലെത്തും. സ്ത്രീധനത്തിനെതിരെ മാസങ്ങൾക്ക് മുൻപ് ഗവർണർ രംഗത്തെത്തിയരുന്നു.
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നും സിഐയുടെ പെരുമാറ്റത്തെ തുടർന്നുമാണ് മൊഫിയ ആത്മഹത്യ ചെയ്തത്. കുറ്റപത്രത്തിൽ മുൻ സിഐ സുധീറിന്റെ പേരും പരാമർശിക്കുന്നുണ്ട്. സുധീറിന്റെ പെരുമാറ്റത്തിൽ മൊഫിയയെ മാനസികമായി വിഷമിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
സ്റ്റേഷനിൽ നിന്നും വീട്ടിൽ തിരികെ എത്തിയ ഉടനെയാണ് മൊഫിയ ആത്മഹത്യ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് നേരത്തെ ഗവർണർ സന്ദർശിച്ചിരുന്നു.
Comments