കണ്ണൂർ: മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനാണ് മമ്പറം ദിവാകരൻ. ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിസിസി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെയുള്ള പാനലിൽ മത്സരിക്കുകയാണ് മമ്പറം ദിവാകരൻ. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
ബ്രണ്ണൻ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും മമ്പറും ദിവാകരനും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. കെ സുധാകരൻ പകത്വ കാണിക്കണമെന്ന് ഉൾപ്പെടെയുള്ള വിമർശനങ്ങൾ മമ്പറം ദിവാകരൻ ഉയർത്തിയിരുന്നു.
















Comments