ന്യൂഡൽഹി:പാകിസ്താനെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങ്. പാകിസ്താന്റെ ഡ്രോണുകൾ സ്‌ഫോടക വസ്തുക്കളുമായി പറക്കുമ്പോൾ ഇന്ത്യയുടെ ഡ്രോണുകൾ കൊറോണ പ്രതിരോധനത്തിനായുള്ള മരുന്നുകളും വാക്‌സിനുകളും വിതരണം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അടിസ്ഥാന വിത്യാസം ഇതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സമാദാന സന്ദേശം പ്രചരിപ്പിക്കുമ്പോൾ ആ സമാധാനം തകർക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഉൾപ്രദേശങ്ങളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൊറോണ വാക്‌സിനുകളും അത്യാവശ്യ മരുന്നുകളും എത്തിക്കാൻ കഴിയുന്ന തരത്തിൽ വികസിപ്പിച്ചെടുത്ത പുതിയ ഡ്രോണിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പരമാർശം. ജമ്മുകശ്മീരിലെ മാർഹിലെ രാജ്യാന്തര അതിർത്തിക്ക് സമീപം മരുന്ന് എത്തിക്കുകയായിരുന്നു പുതിയ ഡ്രോണിന്റെ ആദ്യ ദൗത്യം.ലക്ഷ്യ സ്ഥാനത്ത് കൊറോണ വാക്‌സിന്റെ 50 വയലുകൾ എത്തിച്ചെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണയിൽ നിന്ന് ജീവൻ രക്ഷിക്കുക,എല്ലാവരുടേയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്ന സന്ദേശമാണ് ഇന്ത്യയുടെ ഡ്രോണിലൂടെ അന്താരാഷ്‌ട്ര അതിർത്തിയിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യുടെ വാക്‌സിനേഷൻ യജ്ഞം ഒരു ബഹുജന പ്രചാരണമായി മാറിയെന്നും ഓരോ പൗരനും അതിന് ഉചിതമായ സംഭാവന നൽകാൻ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ ബെംഗളൂരുവിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയിൽ റിസേർച്ചിന്റെ നേതൃത്വത്തിലാണ് ഈ ഒക്റ്റാകോപ്റ്റർ ഡ്രോൺ വികസിപ്പിച്ചെടുത്തത്. 10 കിലോഗ്രാം ഭാരവുമായി 20 കിലോമീറ്ററോളം പറക്കാൻ ഈ ഡ്രോണിന് കഴിയും. മണിക്കൂറിൽ 36 കിലോമീറ്ററാണ് ഇതിന്റെ വേഗത.
















Comments