കോഴിക്കോട് : ഹലാൽ ബോർഡ് വെയ്‌ക്കുന്ന ഒരിടത്തും ഭക്ഷണത്തിൽ തുപ്പിയല്ല നൽകുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ .
മുസ്ലീം മതസ്ഥർ നടത്തുന്ന ഹോട്ടലുകളിൽ മാത്രമാണ് ഇത്തരത്തിൽ ഹലാൽ ബോർഡ് വെയ്‌ക്കുന്നത്. എന്നാൽ ഈ ബോർഡ് വെയ്‌ക്കാതെ പ്രവർത്തിക്കുന്ന നിരവധി ഹോട്ടലുകളും ഈ നാട്ടിലുണ്ട്. ഹലാൽ ബോർഡ് വെച്ച ഒരിടത്തും തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നത്. മുസ്ലീങ്ങൾ നടത്തുന്ന ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ഇതര മതസ്ഥരുണ്ട് . അവരോട് ചോദിച്ചാൽ സത്യാവസ്ഥ അറിയാനാകും- കാന്തപുരം പറഞ്ഞു. വിവാദങ്ങളിലൂടെ വർഗീയത ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും കാന്തപുരം പറഞ്ഞു.
ഹലാൽ ഭക്ഷണത്തെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു.ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നതാണ്. അതുകൊണ്ട് വേറെ ദോഷമില്ല എന്നതാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു പിണറായിയുടെ പ്രസ്താവന.
















Comments