ആസാം: ആസാം റൈഫിൾസിന് അഭിമാനമായി അച്ഛനും മകളും. 20 അസം റൈഫിൾസിലെ ഹവിൽദാർ കെ എസ് നേഗിയുടെ മകളാണ് രാജ്യസേവനത്തിനായി അച്ഛന്റെ പാത സ്വീകരിച്ചു കൊണ്ട് സേനയുടെ ഭാഗമായിരിക്കുന്നത്. സേനയിൽ ഓഫീസറായാണ് കെ.എസ്.നേഗിയുടെ മകൾ ഏകതാ നേഗി ചുമതലയേറ്റിരിക്കുന്നത്.
കഴിഞ്ഞ 20നാണ് സേനയിലെ കോർ ഓഫ് ആർമി എയർ ഡിഫൻസിൽ ഓഫീസറായി ഏകതാ നേഗി ചുമതലയേറ്റത്. അസം റൈഫിൾസ് കുടുംബത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് ചൂണ്ടിക്കാട്ടി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സേനയുടെ സമൂഹമാദ്ധ്യമ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. പുതിയതായി ചുമതലയേറ്റ മകളെ അച്ഛൻ സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളും ഇവർ പങ്കുവച്ചിട്ടുണ്ട്.
















Comments