കാൻപൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം വിജയലക്ഷ്യവുമായി ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നു. 90 ഓവറുകൾക്കുള്ളിൽ കിവീസിന്റെ 9 വിക്കറ്റ് വീഴ്‌ത്തുകയാണ് ഇന്ത്യയ്‌ക്ക് ജയിക്കാൻ വേണ്ട മാർഗം. അതേസമയം, 280 റൺസാണ് ന്യൂസിലൻഡിന്റെ വിജയ ലക്ഷ്യം. ടോം ലാഥം(10), വില്യം സോമർവിൽ(18) എന്നിവരാണ് നിലവിൽ ക്രീസിലുള്ളത്.
രണ്ടാം ഇന്നിങ്‌സിൽ വാലറ്റത്തെ മൂന്ന് അർധസെഞ്ച്വറിയാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. അതിനുശേഷം 284 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കിവീസിന്റെ ആദ്യ വിക്കറ്റ് വീഴ്‌ത്താനായത് ഇന്ത്യയ്‌ക്ക് നേട്ടമായി. സ്‌കോർ: ഇന്ത്യ 345, ഏഴിന് 234. ന്യൂസിലൻഡ് 296, ഒരു വിക്കറ്റിന് 4. ഒമ്പത് വിക്കറ്റ് ശേഷിക്കേ 280 റൺസ് പിറകിലാണ് കിവീസ്.
















Comments