വാഷിംഗ്ടൺ: പെന്റഗണിനെതിരെ കേസ് കൊടുത്ത് അമേരിക്കയുടെ മുൻ പ്രതിരോധ സെക്രട്ടറി മാർക് എസ്‌പെർ. തന്റെ ഔദ്യോഗിക കാലഘട്ടത്തിലെ അനുഭവങ്ങൾ പരാമർശി ക്കുന്ന പുസ്തകത്തിനായി തയ്യാറാക്കിയ കയ്യെഴുത്തു പ്രതി പരിശോധനയ്‌ക്ക് ശേഷം തിരികെ നൽകുന്നില്ലെന്നാണ് എസ്പറിന്റെ പരാതി. ഔദ്യോഗികമായ പരിശോധ നയ്‌ക്കായിട്ടാണ് ഏൽപ്പിച്ചതെന്നും നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും മാർക് എസ്പെർ പറഞ്ഞു.
‘തന്റെ ഔദ്യോഗിക ജീവിതം നൽകിയത് വലിയ അനുഭവങ്ങളാണ്. അത് അതാത് സമയത്ത് കുറിച്ചുവയ്‌ക്കുന്ന ശീലവുമുണ്ട്. തന്റെ വ്യക്തിപരമായ ഓർമ്മകളും അനുഭവങ്ങളും ഔദ്യോഗിക രേഖകളല്ല.അതേ സമയം ഔദ്യോഗിക ചുമതലയിലിരുന്ന വ്യക്തി എന്ന നിലയിൽ വകുപ്പിനെ രേഖകൾ കാണിച്ച് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ അവ പെന്റഗൺ അകാരണമായി പിടിച്ചുവച്ചിരിക്കുകയാണ്.’ എസ്പെർ പറഞ്ഞു.
പെന്റഗണിനെതിരായ പരാതി വാഷിംഗ്ടണിലെ ഫെഡറൽ ജില്ലാ കോടതിയിലാണ് നൽകി യിരിക്കുന്നത്. പെന്റഗൺ കൈകടത്തിയിരിക്കുന്നത് ഒരു പൗരനെന്ന നിലയിലെ തന്റെ മൗലികാവകാശങ്ങൾക്ക് മേലാണ്. അമേരിക്കൻ ജനതയോട് എനിക്ക് നിരവധി കാര്യങ്ങൾ പറയാനുണ്ട്. അതിനാലാണ് പുസ്തകം എഴുതിയത്. എന്നാൽ കയ്യെഴുത്തു പ്രതി പിടിച്ചുവച്ചിരി ക്കുന്നതിനാൽ 2022ൽ ഇറങ്ങേണ്ട പുസ്തകം വൈകുകയാണ്. ഇതിനാലാണ് നിയമനടപടിക്ക് പോകുന്നതെന്നും എസ്പർ പറഞ്ഞു.
















Comments