കാൻപൂർ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച കിവീസിന് വീണ്ടും ഒരു വിക്കറ്റ് നഷ്ടം. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ പന്തിൽ തന്നെ സോമർവില്ലെയുടെ വിക്കറ്റ് ഉമേഷ് യാദവ് നേടി. സോമർവില്ലെയ്‌ക്ക് പകരക്കാരനായി എത്തിയ കിവീസ് നായകൻ കെയ്ൻ വില്യംസണും(21), ടോം ലാഥവുമാണ്(52) ക്രീസിലുള്ളത്.
രണ്ടാം ഇന്നിങ്സിൽ വാലറ്റത്തെ മൂന്ന് അർധസെഞ്ച്വറിയാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. അതിനുശേഷം ഇറങ്ങിയ കീവീസിന് വിൽ യംഗിന്റെ വിക്കറ്റെടുത്ത് ഇന്ത്യ ആദ്യ ആഘാതം നൽകിയിരുന്നു. സ്‌കോർ മൂന്ന് റൺസിൽ നിൽക്കവേയാണ് അശ്വിൻ വിൽ യംഗിനെ വീഴ്‌ത്തിയത്.
ഏഴു വിക്കറ്റിന് 234 റൺസെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. രണ്ടാം ഇന്നിങ്‌സിൽ അശ്വിനും, അക്‌സർ പട്ടേലും ചേർന്നാണ് ഇന്ത്യയുടെ ബൗളിങിന് തുടക്കം കുറിച്ചത്.
















Comments