കൊച്ചി:പാതയോരത്ത് കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി.ആര് പറഞ്ഞാലും കേരളം നന്നാകില്ലെന്ന് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ പറഞ്ഞു.തിരുവനന്തപുരത്തേയ്‌ക്ക് പോയപ്പോൾ നിറയെ കൊടിമരങ്ങൾ കണ്ടെന്നും ഇതിൽ ഭൂരിഭാഗവും ചുവന്ന കൊടിമരങ്ങളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
അനധികൃതമായി കൊടിമരങ്ങൾ .സ്ഥാപിക്കുന്നതിനെതിരെയും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുമുളള ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമർശം.സംസ്ഥാനത്തുടനീളം തോന്നുന്ന രീതിയിൽ കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുകയാണ്. ഇത് നിയമവ്യവസ്ഥയുടെ തകർച്ചയാണ് സൂചിപ്പിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
പാതയോരങ്ങൾ കയ്യേറി രാഷ്‌ട്രീയപാർട്ടികളും സംഘടനകളും വ്യാപകമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെ നേരത്തേയും ഹൈക്കോടതി വിമർശിച്ചിരുന്നു. പാതയോരങ്ങളിലെ കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജ്ജവം കാണിക്കുന്നില്ലെന്നായിരുന്നു കോടതി വിമർശനം.അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ അടിപേടിച്ച് മാറ്റാൻ ആർക്കും ധൈര്യമില്ലെന്നായിരുന്നു കോടതിയുടെ വിമർശനം.
















Comments