ചെന്നൈ:സ്വന്തം കുഞ്ഞിനെ വിറ്റ് കിട്ടിയ പണവുമായി പോയ അമ്മയെ ആക്രമിച്ച് കൊള്ളയടിച്ചു.ചെന്നൈയിലെ വെപ്പേരിയിലാണ് സംഭവം.ഒരാഴ്ചമാത്രം പ്രയമുള്ള ആൺകുഞ്ഞിനെയാണ് യാസ്മിൻ എന്ന യുവതി വിറ്റത്.രണ്ടരലക്ഷം രൂപയ്‌ക്കാണ് യാസ്മിൻ ചോരകുഞ്ഞിനെ വിറ്റത്. ഈ പണവുമായി മടങ്ങി താമസസ്ഥലത്തേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് ആക്രമികൾ യുവതിയെ തടഞ്ഞു നിർത്തി ആക്രമിച്ച് പണം കവർന്നത്.
ഗർഭിണിയായിരുന്ന യാസ്മിൻ അബോർഷൻ ചെയ്യുന്നതിന് ആശുപ്രതിയിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രിയിൽ വെച്ച് യുവതി ജയഗീത എന്ന സ്ത്രീയെ പരിചയപ്പെട്ടു. കുഞ്ഞിനെ പ്രസവിച്ച് നൽകിയാൽ വൻതുക നൽകാം എന്ന് ജയഗീത യാസ്മിന് വാഗ്ദാനം നൽകി. തുടർന്ന അബോർഷൻ ഒഴിവാക്കി യാസ്മിൻ കുഞ്ഞിനെ പ്രസവിക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നവംബർ 21 ന് യാസ്മിൻ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തുടർന്ന് ജയഗീതയുടെ നിർദ്ദേശപ്രകാരം കുഞ്ഞിനെയും കൊണ്ട് ജയഗീതയുടേയും സംഘത്തിന്റെയും സമീപമെത്തി.ജയഗീതയെ കൂടാതെ ധനം എന്നു പേരുള്ള ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും സ്ഥലത്ത് ഉണ്ടായിരുന്നതായാണ് വിവരം. തുടർന്ന് കുഞ്ഞിനെ കൈമാറി പണവുമായി വീട്ടിലേക്ക് തിരിച്ച യാസ്മിനെ ബൈക്കിൽ രണ്ടുപേർ പിന്തുടരുകയും പണം തട്ടിയെടുക്കുമായിരുന്നു.സാമ്പത്തിക ബാധ്യതകൾ ഉള്ളതിനാലാണ് കുഞ്ഞിനെ വിറ്റതെന്ന് യുവതി വ്യക്തമാക്കി. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















Comments