കൊച്ചി: മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈബ്രാംഞ്ചിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കേസിൽ മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ(27), ഭർതൃമാതാവ് റുഖിയ(55), പിതാവ് യൂസഫ്(63) എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ഐപിസി 304(ബി), 498(എ), 306, 34 എന്നീ വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാപ്രേരണ, വിവാഹിതയ്‌ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൊഫിയയുടെ കേസിൽ എറണാകുളം ജില്ല ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നും പോലീസിന്റെ പെരുമാറ്റത്തെ തുടർന്നുമാണ് മൊഫിയ ആത്മഹത്യ ചെയ്തത്. കുറ്റപത്രത്തിൽ മുൻ സിഐ സുധീറിന്റെ പേരും പരാമർശിക്കുന്നുണ്ട്. സുധീറിന്റെ പെരുമാറ്റം മൊഫിയയെ മാനസികമായി വിഷമിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. സ്റ്റേഷനിൽ നിന്നും വീട്ടിൽ തിരികെ എത്തിയ ഉടനെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്.
















Comments