മോഡലുകളുടെ വാഹനാപകടം തുടർക്കഥ; മലപ്പുറത്ത് ഫാഷൻ ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ സ്‌കോപിയോ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; 6 പേർക്ക് ഗുരുതര പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

പൊന്നാനി: നിർത്തിയിട്ട ചരക്ക് ലോറിയിൽ സ്‌കോർപിയോ വാഹനം ഇടിച്ച് 6 പേർക്ക് പരിക്ക്. എല്ലാവരുടെയും പരിക്ക് ഗുരുതരമാണ്. തൃശ്ശൂർ – കുറ്റിപ്പുറം സംസ്ഥാനപാതയിൽ വെച്ചാണ് അപകടം നടന്നത്.

സ്‌കോർപിയോ യാത്രക്കാരായിരുന്നു പരിക്കേറ്റവർ എല്ലാവരും. ചങ്ങരംകുളം താടിപ്പടി പെട്രോൾ പമ്പിന് സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ പിറയിൽ സ്‌കോർപിയോ ഇടിക്കുകയായിരുന്നു.അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ടാണ് ഇടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മലപ്പുറത്ത് ഫാഷൻ ഷോ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആകെ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 4 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ സ്‌കോർപിയോ പൂർണ്ണമായും തകർന്നിട്ടുണ്ട്.

Share
Leave a Comment