ന്യൂഡൽഹി ; മുസ്ലീം യുവതിയെ പ്രണയിച്ചതിന് ഇതര മതസ്ഥനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിലെ രാഗുബിർ നഗറിലാണ് സംഭവം. ദബ്ലു സിംഗ് എന്ന ഹിന്ദു യുവാവിനെയാണ് യുവതിയുടെ സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഫറാനെയും സുഹൃത്ത് സഹാഹാലമിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇതര മതസ്ഥനുമായി തന്റെ സഹോദരിക്ക് ബന്ധമുണ്ടെന്ന് ഫറാൻ നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ ബന്ധത്തെ ഇയാൾ ശക്തമായി എതിർക്കുകയും ചെയ്തു. ഇത് നിർത്തണമെന്ന് പറഞ്ഞ് ഇയാൾ ദബ്ലുവിനെ നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സഹോദരിയും യുവാവും പ്രണയ ബന്ധം തുടർന്നതോടെയാണ് ദബ്ലുവിനെ കൊല്ലാൻ തീരുമാനിച്ചത്.
ദബ്ലുവിനെ ഫറാനും സുഹൃത്തും ചേർന്ന് മർദ്ദിച്ചതിന് ശേഷം കത്തിയെടുത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിൽ മുറിവേറ്റ ദബ്ലു ഓട്ടോയിൽ കയറിയാണ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് ചികിത്സയ്‌ക്കിടെ മരിച്ചു. സംഭവത്തിൽ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
















Comments