പാലക്കാട്: പള്ളികളെ രാഷ്‌ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം.മുസ്‌ലിം ലീഗ് കൊടിമരത്തിൽ റീത്ത് വെച്ചാണ് പ്രതിഷധം നടത്തിയത്. പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലത്താണ് ലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ചതും നോട്ടീസ് വിതരണം ചെയ്തതും. വർഗീയ ലീഗിനെതിരെയുള്ള പ്രതിഷേധം പള്ളികളിൽ രാഷ്‌ട്രീയം പാടില്ല തുടങ്ങിയ വാക്കുകളാണ് നോട്ടീസിലുള്ളത്.
ഇന്ന് രാവിലെയാണ് കൊടിമരത്തിൽ റീത്തും നോട്ടീസും പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ മുസ്ലിം ലീഗ് പോലീസിൽ പരാതി നൽകി. സി.പി.എമ്മാണ് കൊടിമരത്തിൽ റീത്ത് വെച്ചതെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു.അക്രമവും കലാപവും സൃഷ്ടിക്കാനുള്ള ബോധപൂർവ ശ്രമമാണ് ഇതിന് പിന്നിലെത്തും മുസ്ലീം ലീഗ് നേതൃത്വം ആരോപിച്ചു.സംഭവത്തിൽ അന്വേഷണം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു.
വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകൾ പള്ളികളിൽ ബോധവത്കരണം നടത്താൻ തീരുമാനിച്ചിരുന്നു. വഖഫ് നിയയമനം പി.എസ്.സിക്ക് വിട്ടതടക്കം സർക്കാറിന്റെ മുസ്ലീം വിരുദ്ധ നിലപാടുകൾക്കെതിരെ വെള്ളിയാഴ്ച എല്ലാ പള്ളികളിലും ബോധവൽക്കരണ പ്രഭാഷണങ്ങൾ നടത്താൻ കോഴിക്കോട് ചേർന്ന യോഗത്തിലാണ് തീരുമാനമായത്.അതേസമയം നടപടിയിൽ പ്രധാന സംഘടനയായ സമസ്ത പിൻവാങ്ങിയിരുന്നു.പള്ളികളിൽ ബോധവൽക്കരണം നടത്താൻ മുസ്ലിം ഏകോപന സമിതി തീരുമാനമെടുത്തതിന് പിന്നാലെയാണ് നിലപാട് തള്ളി സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തിയത്.
Comments