കൊച്ചി : തലശേരിയിൽ ഡിവൈ എഫ് ഐ ഇന്ന് യുവജന ജാഗ്രതാ സദസ് നടത്തുമെന്ന് ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷൻ എ എ റഹീം . ആർ എസ് എസിന് താക്കീതായാണ് ഇന്ന് വൈകുന്നേരം യുവജന ജാഗ്രതാ സദസ് നടത്തുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ റഹീമിന്റെ അവകാശവാദം .
കഴിഞ്ഞ ദിവസം ബി.ജെ.പി തലശേരിയിൽ നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ട പ്രതികരണമെന്ന നിലയ്‌ക്കാണ് റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് . പ്രകടനത്തിൽ വിളിച്ചത് പ്രകോപനപരമായ മുദ്രാവാക്യമാണെന്നും , കേരളത്തിന്റെ മതമൈത്രി തകർക്കാനുള്ള ശ്രമമാണെന്നുമാണ് റഹീമിന്റെ ആരോപണം . മത ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ,നാടിന്റെ മതനിരപേക്ഷത തകർക്കാൻ ആരെയും അനുവദിക്കില്ല . ഇന്നലെ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പോലീസിൽ പരാതിയും നൽകിയിരുന്നുവെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Comments