ന്യൂഡൽഹി:രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒമിക്രോണെന്ന സംശയത്തെ തുടർന്ന് ഇവരുടെ സ്രവ സാമ്പിൾ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു. കർണാടകയിലെത്തിയ 46 വയസുള്ള ദക്ഷിണാഫ്രിക്കൻ പൗരന്റെ സമ്പർക്ക പട്ടികയിലുള്ളവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ബെംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവരും കൊറോണ പോസിറ്റീവായിരുന്നു. തുടർന്ന് ഇരുവരേയും നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.പിന്നീട് സാമ്പിളിൽ ചില വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഇരുവർക്കും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കൊറോണ ബാധിതനായതിന് ശേഷം ദുബായിൽ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട്.രാജ്യത്തെ ആദ്യത്തെ രണ്ട് ഒമിക്രോൺ കേസുകളിൽ ഒരാളായ 66 കാരനാണ് നവംബർ 20 ന് രാജ്യത്ത് എത്തി ഏഴ് ദിവസത്തിന് ശേഷം വിമാനത്തിൽ ദുബായിലേക്ക് പോയതായി കണ്ടെത്തിയത്.
















Comments