ന്യൂഡൽഹി: ഒമിക്റോണിന്റെ വ്യാപനത്തെ ചെറുക്കാൻ മറ്റ് രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട്
വിശദീകരിക്കവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ 29 രാജ്യങ്ങളിൽ ഇതുവരെ കണ്ടെത്തി.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമൈക്രോൺ വേരിയന്റിനെ ലോകാരോഗ്യ സംഘടന ‘ആശങ്കയുടെ വകഭേദം’ ആയി പ്രഖ്യാപിച്ചു. 29 രാജ്യങ്ങളിലായി 373 ഒമൈക്രോൺ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസിലുകൾക്ക് വേദന, ക്ഷീണം തുടങ്ങിയ നേരിയ ലക്ഷണങ്ങളാണ് ഒമൈക്രോണിനുളളതെന്ന് ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർവുമൺ ആഞ്ചലിക് കോറ്റ്സി പറഞ്ഞു.
രോഗം ബാധിച്ചവർക്ക് രുചിയോ മണമോ നഷ്ടപ്പെടുന്നില്ലെന്ന് അവർ പറഞ്ഞു. ‘അവർക്ക് ചെറിയ ചുമയുണ്ടാകാം. പ്രധാന ലക്ഷണങ്ങളൊന്നുമില്ല. രോഗബാധിതരിൽ ചിലർ ഇപ്പോൾ വീട്ടിൽ ചികിത്സയിലാണ് കോട്‌സി പറഞ്ഞു. ഇന്ത്യയിൽ ഒമിക്റോണിന്റെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയംവ്യക്തമാക്കി.
രണ്ട് കേസുകളും കർണാടകയിലാണ് കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയം സ്ഥാപിച്ച 37 ലബോറട്ടറികളുടെ കൺസോർഷ്യത്തിന്റെ ജീനോം സീക്വൻസിങ് പ്രയത്‌നത്തിലൂടെയാണ് കർണാടകയിൽ ഇതുവരെ രണ്ട് ഒമിക്‌റോണിന്റെ കേസുകൾ കണ്ടെത്തിയത്.
Comments