മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്‌മെന്റ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി സ്വദേശികളായ അനീഷ്, ഡാനിയേൽ എന്നിവരാണ് പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയെ പോലീസ് ഇതിനു മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്യുകയും, സംസ്ഥാനത്തുടനീളം പത്രപരസ്യങ്ങൾ നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് പണം തട്ടുകയുമായിരുന്നു ഇവർ. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു ഇവർ. പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
എറണാകുളം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാനത്താകെ നൂറിലേറെ ഉദ്യോഗാർത്ഥികൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കോടികളാണ് ഇവർ തട്ടിച്ചിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.
















Comments