ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ജവാദ് ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ശക്തിയേറിയ ചുഴലിക്കാറ്റാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ വടക്കൻ ആന്ധ്രപ്രദേശ്,തെക്കൻ ഒഡീഷ തീരങ്ങളിൽ എത്താനാണ് സാധ്യത. വിശാഖപട്ടണത്തിന് തെക്ക് കിഴക്കായി 770 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂനമർദ്ദം വടക്കുപടിഞ്ഞാറ് ദിശയിലേക്ക് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് നീങ്ങാനാണ് സാദ്ധ്യതയെന്ന് വിലയിരുത്തപ്പെടുന്നു . .ജാവാദ് ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് സൂചന.
ന്യൂനമർദ്ദത്തെ തുടർന്ന് ഒഡീഷ,ആന്ധ്ര പ്രദേശ് പശ്ചിമബംഗാൾ എന്നിവടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ കനത്ത ജാഗ്രതാനിർദ്ദേശമാണ് നൽകിയിരിക്കുന്നത്.ജവാദ് ചുഴലിക്കാറ്റിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങൾ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.മത്സ്യബന്ധനത്തിന് തീരങ്ങളിൽ നിരോധനം ഏർപ്പെടുത്തി.സൗദി അറേബ്യ നിർദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നൽകിയത്.
















Comments