മെൽബൺ : ക്രിസ്ത്യൻ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ മകളെ കുത്തിക്കൊല്ലാൻ ശ്രമിച്ച് മുസ്ലീം കുടുംബം . ഓസ്ട്രേലിയയിലാണ് സംഭവം . മെയിൻ നോർത്ത് റോഡിലെ സെഫ്റ്റൺ പ്ലാസ ഷോപ്പിംഗ് സെന്ററിലെ കാർ പാർക്കിലാണ് ആക്രമണം നടന്നത് .
21 കാരിയായ യുവതി ക്രിസ്ത്യൻ യുവാവുമായി ഏറെ കാലമായി പ്രണയത്തിലായിരുന്നതായി പോലീസ് പ്രോസിക്യൂട്ടർ ഗ്രാന്റ് വാട്ടേഴ്സൺ കോടതിയെ അറിയിച്ചു. സാംസ്കാരികവും മതപരവുമായ പ്രശ്‌നങ്ങൾ കാരണം കുടുംബം ഈ ബന്ധത്തെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല
തുടർന്നാണ് മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചത് . കാർ പാർക്കിൽ വച്ച് ഇവർ യുവതിയെ പതിയിരുന്ന് അക്രമിക്കുകയായിരുന്നു . രക്തം വാർത്ത അവശനിലയിലായ യുവതിയെ സഹോദരൻ തന്നെ യുവതിയെ വീട്ടിൽ എത്തിക്കുകയും ചെയ്തു . പിന്നീട് സംഭവം അറിഞ്ഞെത്തിയ പോലീസാണ് യുവതിയെ റോയൽ അഡ്‌ലെയ്ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കിഡ്നിയ്‌ക്കും,കരളിനും മാരകമായി പരിക്കേറ്റ യുവതിയെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി .
അടുക്കളയിലെ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് കണ്ടെത്തിയിട്ടുണ്ട് . സംഭവത്തിൽ യുവതിയിടെ പിതാവിനെയും സഹോദരനെയും , കുടുംബത്തിലെ രണ്ട് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തു.
Comments