കോട്ടയം : കോട്ടയത്ത് ആംബുലൻസ് അപകടത്തിൽ നാല് പേർക്ക് പരിക്ക്. കരിക്ക് വിൽപ്പനക്കാരൻ ഓടിച്ച ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ഏറ്റുമാനൂർ-പാല റോഡിൽ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
പാലാ ജനറൽ ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ദാഹം മാറ്റാനായി ആംബുലൻസ് ഡ്രൈവർ വാഹനം വഴിയോരത്ത് നിർത്തിയിട്ടിരുന്നു. ഈ സമയത്താണ് കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് ഓടിച്ചത്. ഇത് ചെന്ന് രണ്ട് വണ്ടികളിൽ ഇടിച്ച് അപകടമുണ്ടായി.
ആംബുലൻസിൽ രോഗികൾ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ വാഹനം അലക്ഷ്യമായി ഓടിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു.
















Comments