കണ്ണൂര്‍ : ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരിലുള്ള പണപ്പിരിവുകൾ നിയന്ത്രിക്കണമെന്ന് സിപിഐ യുവജന സംഘടനയായ എഐവൈഎഫ്. ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും എഐവൈഎഫ് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. രാഷ്‌ട്രീയ കൊലപാതകങ്ങളിൽ പ്രതി ചേർക്കപ്പെടുന്നവർക്ക് നിയമസാമ്പത്തികസംരക്ഷണങ്ങളൊന്നും രാഷ്‌ട്രീയ നേതൃത്വങ്ങൾ ഒരുക്കികൊടുക്കരുതെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു .
ചികിത്സാ ധനസഹായങ്ങളുടെ പേരില്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടത്തി വന്‍തുകകള്‍ പിരിച്ചെടുക്കുന്നുണ്ട് . ആത്മാര്‍ത്ഥമായും സത്യസന്ധമായുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഈ രംഗത്തെ ചില പുഴുക്കുത്തുകള്‍ അപമാനവും പേരുദോഷവും ഉണ്ടാക്കുകയാണ്.
വ്യക്തികള്‍ ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന തുക സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു . ചികിത്സാ സഹായത്തിനാണെങ്കിൽ രോഗിയുടെ പേരില്‍ നിക്ഷേപിക്കുന്ന സംഖ്യയില്‍ നിന്ന് വിഹിതം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെന്നും എ ഐ വൈ എഫ് ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
Comments