ന്യൂഡൽഹി : കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവ്വീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. എത്തിഹാദ്, എമിറേറ്റ്‌സ് തുടങ്ങിയ കമ്പനികളെ അനുവദിക്കുന്നതിലൂടെ കണ്ണൂരിൽ നിന്നുള്ള നിരക്ക് കുറയുമെന്നായിരുന്നു കേരളത്തിന്റെ വാദം.
മാത്രമല്ല യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേയ്‌ക്ക് കണ്ണൂരിൽ നിന്ന് കണക്ഷൻ വിമാനവും ലഭിക്കുമെന്നും കേരളം വാദിച്ചു. എന്നാൽ നിർദ്ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകരിച്ചില്ല. അതേസമയം ഇന്ത്യൻ കമ്പനികളുടെ സർവ്വീസ് വർധിപ്പിക്കാമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി
ഇന്ത്യന്‍ വിമാന കമ്പനികള്‍ നിലവില്‍ കണ്ണൂരില്‍ നിന്ന് വിദേശ സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൂടുതല്‍ ആവശ്യം വന്നു കഴിഞ്ഞാല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യന്‍ വിമാനകമ്പനികളെ സംരക്ഷിക്കുന്നതിനാണ് ഇത്തരത്തിലൊരു നിലപാട് എടുത്തതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദീകരിച്ചു.
















Comments