ചെന്നൈ: കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽ ഹാസൻ ആശുപത്രി വിട്ടു. താരം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ആശുപത്രി ജീവനക്കാരോടും രോഗം ഭേദമാകാൻ പ്രാർത്ഥിച്ചവരോടും കമൽ ഹാസൻ നന്ദി അറിയിക്കുകയും ചെയ്തു.
അമേരിക്കയിലെ സന്ദർശനം പൂർത്തിയാക്കി ചെന്നൈയിൽ തിരിച്ചെത്തിയ കമൽ ഹാസനെ നവംബർ 22നാണ് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. രോഗം ഭേദമായെന്നും തന്റെ പതിവ് ജോലികളിലേക്ക് തിരിച്ചെത്തിയെന്നും കമൽ ഹാസൻ അറിയിച്ചു.
നിലവിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയിലാണ് കമൽ ഹാസൻ അഭിനയിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Comments