വാഷിംഗ്ടൺ: പാകിസ്താൻ എംബസി തങ്ങളുടെ നിരവധി കരാർ ജീവനക്കാരെ ഫണ്ടിന്റെ അഭാവം മൂലം ശമ്പളം നൽകുന്നില്ലെന്ന് റിപ്പോർട്ട്. 2021 ഓഗസ്റ്റ് മുതൽ പ്രാദേശികമായി നിയമിച്ച അഞ്ച് കരാർ ജീവനക്കാർക്ക് പ്രതിമാസ വേതനം ലഭിച്ചിട്ടില്ല. പത്തുവർഷമായി എംബസിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിൽ ഒരാൾ ശമ്പളം മുടങ്ങിയതിനെത്തുടർന്ന് സെപ്റ്റംബറിൽ രാജിവച്ചു.
പാകിസ്താൻ എംബസിയിലെ കരാർ തൊഴിലാളികൾ വിസ, പാസ്പോർട്ട്, നോട്ടറൈസേഷൻ തുടങ്ങിയ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന കോൺസുലർ വിഭാഗത്തിൽ ജോലി ചെയ്യുന്നവർ എന്നിവരുടെ ശമ്പളമാണ് മുടങ്ങുന്നത്. എംബസിയിലെ ഈ കരാർ തൊഴിലാളികൾക്ക് പ്രതിമാസം 2,000 മുതൽ 2,500 ഡോളർ വരെയാണ് ശമ്പളം നൽകിയിരുന്നത്. പാകിസ്താൻ കമ്മ്യൂണിറ്റി വെൽഫെയർ(പിസിഡബ്ല്യു) ഫണ്ടിൽ നിന്നാണ നൽകുന്നത്.
കൊറോണ സമയത്ത് വെന്റിലേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങാൻ പിസിഡബ്ല്യു ഫണ്ട് ഉപയോഗിച്ചതാണ് പ്രതിസന്ധിയിലായത്. എംബസിയിലെ ശമ്പളമില്ലാത്ത തൊഴിലാളികൾ ഒക്ടോബറിൽ പാകിസ്താൻ അംബാസഡർക്ക് കത്ത് നൽകിയിരുന്നു. പശ്‌നം പരിഹരിക്കാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.
സെർബിയയിലെ പാകിസ്ഥാൻ എംബസി ശമ്പളം നൽകാത്തത് കാരണം ബെൽഗ്രേഡിലുള്ള ജീവനക്കാർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി കുടിശ്ശിക നൽകാത്തതിൽ പാകിസ്ഥാൻ സർക്കാരിനോട് ജീവനക്കാർ ട്വിറ്ററിലൂടെ നിരാശ പ്രകടിപ്പിച്ചിരുന്നു. ആർട്ടിസ്റ്റ് സാദ് അലവിയുടെ ഒരു ഗാനവും പങ്കുവച്ചാണ് സെർബിയയിലെ പാകിസ്താൻ എംബസി പ്രതിഷേധം അറിയിച്ചത്.
എത്ര നാൾ ഉദ്യോഗസ്ഥർ നിശ്ശബ്ദത പാലിക്കുമെന്നും, കഴിഞ്ഞ 3 മാസമായി ശമ്പളം ലഭിക്കാതെ നിങ്ങൾക്കായി പ്രവർത്തിക്കുമെന്നും നിങ്ങൾ പ്രതീക്ഷിക്കുന്നു, പണമടയ്‌ക്കാത്തതിനാൽ ഞങ്ങളുടെ കുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടുവെന്നും ട്വീറ്റിൽ പറയുന്നു. പിന്നീട് ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും സന്ദേശങ്ങൾ പോസ്റ്റ് ചെയ്തത് എംബസി ജീവനക്കാരനല്ലെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. പാകിസ്താനിൽ പണപ്പെരുപ്പവും സർവകാല റെക്കോർഡിലാണ്.
Comments