അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ കരുത്തുറ്റ ചാരസംഘടന. ഇസ്ലാമിക രാഷ്‌ട്രമായ ഇറാൻ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ജൂത രാഷ്‌ട്രമായ ഇസ്രായേലിന് കരുത്തേകുന്ന മൊസാദ്. ഇസ്ലാമിക മതഭീകരതയെ വേരോടെ പിഴുതെറിയുമെന്ന് ശപഥം ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രഹസ്യപ്രവർത്തനം നടത്തുന്ന മൊസാദ്. തങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും പക പോക്കുന്നവരെയും പിന്തുടർന്ന് ഇല്ലാതാക്കുന്ന രീതിയാണ് മൊസാദിമുള്ളത്. ഇറാനിലെ നഥാൻസ് ആണവകേന്ദ്രം ഇറാനിയൻ ശാസ്ത്രജ്ഞരെ തന്നെ ഉപയോഗിച്ച് ഇസ്രായേൽ തകർത്തതെന്ന് അന്താരാഷ്‌ട്രങ്ങൾ റിപ്പോർട്ട് ചെയ്തു. അതീവ രഹസ്യമായും തന്ത്രപരമായും ഇസ്രായേൽ ചാരസംഘടന നടത്തിയ നീക്കം ലോക രാഷ്‌ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. രഹസ്യാന്വേഷണ ഏജൻസിയലേക്ക് ഒരു കൂട്ടം ഇറാനിയൻ ശാസ്ത്രജ്ഞരെ നിയമിച്ചുകൊണ്ട് മൊസാജ് നടത്തിയ നീക്കം തിരിച്ചറിയാൻ ഇറാന് കഴിഞ്ഞില്ല.
ഏപ്രിൽ മാസത്തിൽ ആണവകേന്ദ്രം നശിപ്പിക്കുന്നതിനായി മൊസാദ് ഏജന്റുമാർ പത്തോളം ഇറാനിയൻ ശാസ്ത്രജ്ഞരെ സമീപിച്ചിരുന്നു. എന്നാൽ തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഈ ശാസ്ത്രജ്ഞൻമാർക്കും കൃത്യമായ ധാരണയുണ്ടായിരുന്നില്ല. അന്താരാഷ്‌ട്ര വിമതഗ്രൂപ്പിന് വേണ്ടി ജോലി ചെയ്യുകയാണെന്നാണ് ഈ ശാസ്ത്രജ്ഞൻമാർ തെറ്റിദ്ധരിച്ചത്.
ഏപ്രിൽ മാസത്തിൽ നഥാൻസ് ആണവകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇവിടുത്തെ സെൻട്രിഫ്യൂജുകളുടെ 90 ശതമാനവും നശിച്ചുപോയി. ഇതോടെ ചില നിർണ്ണായക കണ്ടുപിടുത്തങ്ങളുടെ പുരോഗതി വൈകുകയും ഒൻപത് മാസത്തോളം കേന്ദ്രത്തിന്റെ പ്രവർത്തനം നിലയ്‌ക്കുകയും ചെയ്തു. ഡ്രോൺ ഉപയോഗിച്ചും കാറ്ററിങ് ലോറി ഉപയോഗിച്ചും സ്ഫോടകവസ്തുക്കൾ ഇവിടെയെത്തിച്ച് ആക്രമണം നടത്തിയെന്നാണ് ജൂവിഷ് ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നത്. കാറ്ററിങ് ലോറിയിലെ ഭക്ഷണപെട്ടികളിൽ ഒളിപ്പിച്ചാണ് സ്ഫോടകവസ്തുക്കളിൽ ഒരു ഭാഗം അതീവ സുരക്ഷാ മേഖലയിലേക്ക് കടത്തിയത്. ഈ സ്ഫോടക വസ്തുക്കൾ ഇറാനിയൻ ശാസ്ത്രജ്ഞൻമാരാണ് ശേഖരിച്ച് ആണവകേന്ദ്രത്തിനുള്ളിലേക്ക് കൊണ്ടുപോയത്. തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ ആണവകേന്ദ്രത്തിലെ 5000ത്തോളം നിർണ്ണായക യന്ത്രസാമഗ്രികളാണ് കത്തിപ്പോയത്. പ്രത്യേകമായി നിർമ്മിച്ച സംരക്ഷിത കവചങ്ങൾ ഉൾപ്പെടെ പൊട്ടിത്തെറിയിൽ തകർന്നു പോയി.
ഈ ഓപ്പറേഷനെ കുറിച്ച് കൃത്യമായ ധാരണയുള്ള ചില ശാസ്ത്രജ്ഞൻമാരും ഇവരോടൊപ്പം ഉണ്ടായിരുന്നു. സ്ഫോടനത്തിന് പിന്നാലെ ഇതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞൻമാരെ ഒളിസങ്കേതങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. അവരെല്ലാവരും സുരക്ഷിതരാണെന്നും ജൂവിഷ് ക്രോണിക്കിൾ പറയുന്നു. സെൻട്രിഫ്യൂജുകളിലേക്ക് ഉയർന്ന തോതിൽ വൈദ്യുതി എത്തിക്കുന്ന ഏറ്റവും സുരക്ഷിതമായ ഇന്റേണൽ പവർ സിസ്റ്റവും പൊട്ടിത്തെറിയിൽ നശിച്ചു. ഇവിടേക്കുള്ള വൈദ്യുതിയും തടസ്സപ്പെട്ടു.
2019ൽ മൊസാദിന്റെ ചാരന്മാർ നഥാൻസ് സെൻട്രിഫ്യൂജിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച നിർമ്മാണ സാമഗ്രികളിലും സ്ഫോടകവസ്തുക്കൾ കൊണ്ടുവച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ 18 മാസത്തിനിടെ മൂന്ന് ഓപ്പറേഷനുകളാണ് ഇറാനെതിരെ മൊസാദ് ആസൂത്രണം ചെയ്തത്. ജൂൺ മാസത്തിൽ ഇറാൻ സെൻട്രിഫ്യൂജ് ടെക്നോളജി കമ്പനിയിൽ ക്വാഡ്കോപ്റ്റർ ഡ്രോൺ ഉപയോഗിച്ച് ഒരു സ്ഫോടനം നടത്തിയിരുന്നു. ഇതിന് പിന്നിലും മൊസാദ് ആണെന്നാണ് വിവരം. 18 മാസത്തിനിടെ നടത്തിയ മൂന്ന് ഓപ്പറേഷനുകളിലായി 1000ത്തോളം ടെക്നീഷ്യന്മാരും, ചാരന്മാരും, ഏജന്റുമാരും പങ്കാളികളായി.
ലോകത്തിന് ഭീഷണി ഉയർത്തുന്ന ഭീകരസംഘടനകൾക്കും അവരെ പിന്തുണക്കുന്നവർക്കും എന്നും പേടിസ്വപ്‌നമാണ് മൊസാദ്. ഇസ്ലാമിക രാഷ്‌ട്രങ്ങളാൽ വളയപ്പെട്ട ഇസ്രായേൽ ജനതയ്‌ക്ക് ആത്മവിശ്വാസവും കരുത്തും പകരുത്തതിൽ മൊസാദിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.















Comments