കോഴിക്കോട്: ഒമിക്രോൺ ഭീതി പരത്തിയ കോഴിക്കോട് ഡിഎംഒയ്‌ക്കെതിരെ നടപടി.ഡിഎംഒ ഉമ്മർ ഫാറൂഖിയക്കെതിരെയാണ് നടപടിയെടുത്തത്.ഡിഎംഒയ്‌ക്ക് ആരോഗ്യമന്ത്രി മെമ്മോ നൽകി.
കോഴിക്കോട്ടെ ഒമിക്രോൺ സംശയം പുറത്തു പറഞ്ഞതിനാണ് നടപടി. ഇത് ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തിയെന്നും വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണ് മെമ്മോ. ബ്രിട്ടനിൽ നിന്ന് വന്ന ആരോഗ്യ പ്രവർത്തകന്റെയും അമ്മയുടെയും സാമ്പിളുകൾ ജനിതക ശ്രേണി പരിശോധനയ്‌ക്കായി അയച്ച വിവരം കഴിഞ്ഞ ദിവസം ഡിഎംഒ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഒമിക്രോൺ വിഷയത്തിൽ ഡി.എം.ഒമാർ മുൻകൂർ അനുമതി വാങ്ങി പ്രതികരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
വിവരങ്ങൾ പുറത്തുപറയേണ്ടത് ആരോഗ്യമന്ത്രിയോ ആരോഗ്യ ഡയറക്ടറോ മാത്രമാണ്. ഇത് ലംഘിച്ചാണ് കോഴിക്കോട് ഡിഎംഒ വിവരങ്ങൾ വെളിപ്പെടുത്തിയത്.സംഭവത്തെ തുടർന്ന് ഡി.എം.ഒമാർ ഇനിമുതൽ പ്രതികരിക്കും മുൻപ് മുൻകൂർ അനുമതി വാങ്ങണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
















Comments