മുംബൈ: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. മൂന്നാം ദിനത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 എന്ന നിലയിലാണ്. ഇതോടെ ഇന്ത്യക്ക് 384 റൺസിന്റെ ലീഡായി. ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ മായങ്ക് അഗർവാൾ രണ്ടാമത്തേത്തിൽ അർധസെഞ്ച്വറി നേടി. മായങ്ക് 62 റൺസ് നേടിയാണ് പുറത്തായത്.
ഓപ്പണിങ് കൂട്ടുകെട്ടിൽ മായങ്കിന് കൂട്ടായി ഇറങ്ങിയ ചേതേശ്വർ പൂജാര(47) മികച്ച പിന്തുണയേകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 107 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ആദ്യ ഇന്നിങ്‌സിൽ 10 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ന്യൂസിലാന്റിന്റെ അജാസ് പട്ടേൽ ആണ് രണ്ട് വിക്കറ്റും വീഴ്‌ത്തിയത്. ഇതോടെ ഈ ടെസ്റ്റിൽ അജാസ് പട്ടേലിന്റെ വിക്കറ്റ് നേട്ടം 12 ആയി. ആദ്യ ഇന്നിങ്‌സിൽ 62 റൺസിന് പുറത്തായി ഫോളോൺ വഴങ്ങിയ കിവീസിന് അത്ഭുതങ്ങൾ കാട്ടിയാൽ മാത്രമേ കളിയിൽ തിരിച്ചെത്താൻ കഴിയൂ.
Comments