രുദ്രാപൂർ:റെയിൽവേ ട്രാക്കിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു.ഉത്തരാഖണ്ഡിലിലെ രുദ്രാപുരിലാണ് സംഭവം. ലാകേഷ് ലോനി,മനീഷ് കുമാർ എന്നിവരാണ് മരിച്ചത്.
റെയിൽവേ ക്രോസിങ്ങിൽ വെച്ച് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ട്രെയിൻ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇരുവരും തൽക്ഷണം മരിച്ചു.അൽമോറയിൽ നിന്ന് രുദ്രാപുരിൽ താമസിക്കുന്ന പോലീസുകാരിയായ സഹോദരി ലക്ഷ്മിയെ കാണാനാണ് ലോകേഷും സുഹൃത്തും എത്തിയത്.
ഓടുന്ന ട്രെയിനിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഡെറാഡൂണിൽ നിന്ന് കാത്ത്ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.
ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോലീസ് വ്യക്തമാക്കി. സോഷ്യൽമീഡിയയിൽ സജീവമായ ഇരുവരും ഓടുന്ന ട്രെയിനിന് മുന്നിൽ നിന്നുള്ള ചിത്രം പങ്കുവെക്കാനാകാം സാഹസത്തിന് മുതിർന്നതെന്നും പോലീസ് സംശയിക്കുന്നു.
















Comments