ജീവിതത്തില്‍ ആദ്യമായി സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുളളത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം തന്റെ ആദ്യ പ്രണയിനിയെ വിവാഹം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് 65 കാരന്‍ ചിക്കണ്ണ. മാണ്ഡ്യയിലെ മേലുകോട്ടയിലാണ് അപൂര്‍വ വിവാഹം നടന്നത്. ഇവരുടെ പ്രണയത്തിന് തടസം നിന്നത് ചിക്കണ്ണയുടെ പ്രണയിനി ജയമ്മയുടെ വീട്ടുകാര്‍ തന്നെ ആയിരുന്നു.കൂലിത്തൊഴില്‍ ചെയ്തിരുന്ന ചിക്കണ്ണയേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതി ഉള്ള ആളെ കണ്ടതോടെ ചിക്കണ്ണയുമായുള്ള വിവാഹത്തെ എതിര്‍ത്തു. ശേഷം ജയമ്മയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്ത് കൊടുകുകയായിരുന്നു.
എന്നാല്‍ തന്റെ പ്രണയിനിയെ നഷ്ടപെട്ട വിഷമത്തില്‍ മറ്റൊരാളെ സ്വീകരിക്കാതെ ഏകനായി കഴിയുകയായിരുന്നു ചിക്കണ്ണ. ചിക്കണ്ണയുടെ അമ്മായിയുടെ മകളാണ് ജയമ്മ.എന്നാല്‍, ജയമ്മയുടെ വിവാഹജീവിതം സുഖകരമായിരുന്നില്ല. ഏതാനും മാസങ്ങള്‍ക്കകം ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചുപോയി. ഇതോടെ ഒറ്റയ്‌ക്ക് കഴിയുകയായിരുന്നു ജയമ്മ.
അടുത്തിടെ ചിക്കണ്ണയും ജയമ്മയും അവിചാരിതമായി കണ്ടുമുട്ടിയതോടെയാണ് വിവാഹത്തിലേക്കുള്ള വഴി തെളിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇതോടെ 35 വര്‍ഷം നീണ്ട കാത്തിരിപ്പാണ് സഫമായത്. തന്റെ പ്രണയിനിയെ തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചിക്കണ്ണ.
















Comments