ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ 9 സ്പിൽവെ ഷട്ടറുകൾ ഉയർത്തി. നിലവിൽ തുറന്ന് ഇരിക്കുന്ന ഷട്ടറുകൾക്ക് പുറമെ, നാല് ഷട്ടറുകൾ കൂടി ഉയർത്തിയിട്ടുണ്ട്. 141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
അണക്കെട്ടിലെ വി1, വി2, വി3, വി4, വി5 എന്നീ ഷട്ടറുകളാണ് തുറന്നിരുന്നത്. ഇതിനു പുറമെ, വി6, വി7, വി8, വി9 എന്നീ ഷട്ടറുകളാണ് ഇപ്പോൾ ഉയർത്തിയത്. 0.30 മീറ്റർ അധികമായാണ് ഷട്ടറുകൾ ഉയർത്തിയത്.
ഡാമിൽ നിന്നും 7793.75 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
















Comments