ചെന്നൈ : വിജയ് സേതുപതി തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് കാട്ടി സെയ്ദാപ്പേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്ത് നടൻ മഹാഗാന്ധി . നവംബർ രണ്ടിന് മെഡിക്കൽ ചെക്കപ്പിനായി മൈസൂരിലേക്ക് പോകുമ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് സംഭവം . വിമാനത്താവളത്തിൽ വച്ച് വിജയ് സേതുപതിയെ താൻ കണ്ടിരുന്നു .
താൻ ഒരു നടൻ കൂടിയായതിനാൽ വിജയ് സേതുപതിയുടെ നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കാനും താൻ ശ്രമിച്ചു . എന്നാൽ നടൻ തന്നോട് അപമര്യാദയായി പെരുമാറുക മാത്രമല്ല തന്റെ ജാതിയെ തരംതാഴ്ത്തുകയും ചെയ്തുവെന്ന് മഹാഗാന്ധി ഹർജിയിൽ പറയുന്നു .
തുടർന്ന് അദ്ദേഹത്തിന്റെ മാനേജർ തന്നെ ആക്രമിക്കുകയും ചെവിയിൽ ഇടിക്കുകയും ചെയ്തു. ഇത് തന്റെ കേൾവിയേയും ബാധിച്ചു . മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് ഇടയാക്കിയതായി തന്റെ ഡോക്ടർമാരും പറഞ്ഞു . താൻ ഒരിക്കലും വിജയ് സേതുപതിയേയോ സഹായിയെയോ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചതായും അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു .
Comments