ഇസ്ലമാബാദ്: പാകിസ്താൻ സൈന്യത്തിന്റെ ഹെലികോപ്ടർ അപകടത്തിൽപ്പെട്ട് രണ്ട് പൈലറ്റുമാർ മരിച്ചു. ഇന്ന് രാവിലെ സിയാച്ചിൻ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ഹെലികോപ്ടർ നിയന്ത്രിച്ചിരുന്ന മേജർ ഇർഫാർ ബെർചയും മേജർ രാജ സീഷാൻ ജഹാൻസെബുമാണ് മരിച്ചത്.
സംഭവത്തിൽ പരിശോധന തുടരുകയാണെന്ന് പാകിസ്താൻ ആർമി മീഡിയ സെൽ അറിയിച്ചു. ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പാക് സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. കാരക്കോറം പർവതനിരയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ പർവതനിരകളിലൊന്നാണ് സിയാച്ചിൻ.
















Comments