ന്യൂഡൽഹി: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ബെറ്റർ ഡോട്ട് കോം കമ്പനി സിഇഒ വിശാൽ ഗാർഖ് ആണ് 900 ജീവനക്കാരെ വീഡിയോ കോളിലൂടെ പിരിച്ചുവിട്ടത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ കമ്പനിയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
‘ഇത് നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയല്ലെന്ന് പറഞ്ഞാണ് മീറ്റിംഗ് തുടങ്ങുന്നത്. ഈ വീഡിയോ കോളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന നിങ്ങൾ കമ്പനി പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്ന നിർഭാഗ്യരായ വ്യക്തികളാണ്. നിങ്ങളെ ഈ സ്ഥാപനത്തിൽ നിന്നും പിരിച്ചു വിട്ടിരിക്കുന്നു’ വിശാൽ പറഞ്ഞു.
ഇന്ന് ഈ മീറ്റിംഗ് വിളിച്ച് ചേർത്തത് വലിയ വാർത്തകൾ അറിയിക്കാൻ വേണ്ടിയല്ല. നിങ്ങൾക്ക് അറിയാവുന്നത് പോലെ തന്നെ മാർക്കറ്റ് ഇപ്പോൾ മാറിയിരിക്കുന്നു. അതിജീവിക്കാൻ ഞങ്ങളും നീങ്ങേണ്ടതായുണ്ട്. ശരിക്കും വെല്ലുവിളി നിറഞ്ഞ തീരുമാനമാണിതെന്നും അദ്ദേഹം ജീവനക്കാരോട് പറയുന്നുണ്ട്.
തന്റെ കരിയറിൽ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടൽ എന്ന തീരുമാനം എടുക്കേണ്ടി വരുന്നത്. അവസാനമായി അത് ചെയ്തപ്പോൾ താൻ കരഞ്ഞുവെന്നും ഇത്തവണ ശക്തനായി നിൽക്കാനാണ് തീരുമാനമെന്നും വിശാൽ വീഡിയോ കോളിൽ വിശദീകരിക്കുന്നുണ്ട്.
Vishal Garg: “I wish I didn’t have to lay off 900 of you over a zoom call but I’m gonna lay y’all off right before the holidays lmfaooo”pic.twitter.com/6bxPGTemEG
— litquidity (@litcapital) December 5, 2021
















Comments