മുംബൈ: ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പര്യടന തിയതി പ്രഖ്യാപിച്ച് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. നിലവിലെ കൊറോണ സാഹചര്യം പരിഗണിച്ച് ഒരാഴ്ച വൈകിയാണ് തിയതി തീരുമാനിച്ചിട്ടുള്ളത്. പുതുക്കിയ സമയക്രമമനുസരിച്ച് ഈ മാസം ഡിസംബർ 26 മുതൽ പരമ്പര ആരംഭിക്കും.
ഒമിക്രോൺ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പരമ്പര തന്നെ റദ്ദാക്കുമോ എന്ന ആശങ്ക കഴിഞ്ഞയാഴ്ച തന്നെ സൗരവ് ഗാംഗുലി തള്ളിയിരുന്നു. പരമ്പര ആദ്യം തുടങ്ങാൻ തീരുമാനിച്ചിരുന്നത് ഈ മാസം 17 മുതലായിരുന്നു. എന്നാൽ ന്യൂസിലാന്റിനെതിരായ പരമ്പര വിജയകരമായി പൂർത്തിയാക്കിയ ടീം ഇന്ത്യ ഒരാഴ്ച വൈകി മാത്രമേ പുറപ്പെടൂ എന്ന് ബി.സി.സി.ഐ തീരുമാനിച്ചിരുന്നു.
ബി.സി.സി.ഐയുടെ അഭ്യർത്ഥന മാനിച്ചാണ് മത്സര തിയതി ഒരാഴ്ചത്തേക്ക് നീട്ടിയത്. തിയതി മാറ്റം ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അധികൃതരാണ് അറിയിച്ചത്.
ആദ്യം തീരുമാനിച്ചതിൽ നിന്നും വിഭിന്നമായി ടി20 ഒഴിവാക്കിയെന്നാണ് സൂചന. ബെറ്റ്വേ ടെസ്റ്റ് പരമ്പരയും ഏകദിനപരമ്പരയും ഡിസംബർ 26ന് തുടങ്ങി ജനുവരി 23 ന് അവസാനിക്കും വിധമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
















Comments