പത്തനംതിട്ട : കോട്ടങ്ങലിൽ സ്‌കൂൾ വിദ്യാർത്ഥികളെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിർബന്ധിപ്പിച്ച് ‘ഞാൻ ബാബറി’ എന്ന ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ അക്ബർ അലി. ശബരിമല തീർത്ഥാടനത്തിനായി മാലയിട്ട വിദ്യാർത്ഥിയെയുൾപ്പെടെ നിർബന്ധിപ്പിച്ച് ബാഡ്ജ് ധരിപ്പിച്ച പശ്ചാത്തലത്തിലാണ് വിമർശനവുമായി അദ്ദേഹം രംഗത്ത് വന്നത്. മലചവിട്ടാൻ മാലയിട്ട സ്വാമിയുടെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം സംഭവത്തെ വിമർശിച്ച് രംഗത്ത് വന്നത്. മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണ്, അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണം. നാം ജീവിക്കുന്നത് ഭാരതത്തിലാണ്, സൗദി അറേബ്യയിലല്ല. അഞ്ചു നേരം എന്റെ ദൈവം മാത്രം വലിയവൻ എന്ന് കോളാമ്പി വച്ച് ഉദ്‌ഘോഷിക്കാൻ അവകാശം നൽകുന്ന ഭാരതത്തിന്റെ യഥാർത്ഥ അവകാശികൾക്ക്,അവന്റെ വിശ്വാസം പോലും സംരക്ഷിക്കാൻ അവകാശമില്ലാത്ത ഇടമായിരിക്കുന്നു കേരളമെന്ന് അലി അക്ബർ വിമർശിച്ചു.
സ്വാമിമാർക്ക് അവരുടെ അവകാശം സംരക്ഷിക്കാൻ ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. അതിന്മേൽ ഏത് സുഡാപ്പി ചെറ്റ കൈവച്ചാലും പ്രതികരിക്കണം. ബാബർ അധിനിവേശനക്കാരനായ മൃഗമായിരുന്നു. അവനോട് യാതൊരു വിധത്തിലും ഹൈന്ദവർ അനുകമ്പ കാണിക്കേണ്ടതില്ല. ഇനി ഒരു ഹിന്ദു കുഞ്ഞിന്റെയും നെഞ്ചിൽ വൈദേശിക ചെറ്റകളുടെ ചരിത്രം കുത്തിവയ്‌ക്കാൻ അനുവദിച്ചു കൂടാ. നെഞ്ചുറപ്പുള്ള ഹൈന്ദവർ കോടതിയിൽ ഈ തോന്നിവാസത്തെ ചോദ്യം ചെയ്യണം. സുഡാപ്പികൾക്ക് അവരുടെ ബോസ്സ് പിണറായി സഹായം നൽകുന്നതിൽ വോട്ടെന്ന പിച്ച കാരണമാവാം, അധികാരമല്ല അവകാശത്തിനു വേണ്ടിയെങ്കിലും ഹിന്ദു ഉണരുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
















Comments