തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ബുധനാഴ്ച നടത്താനിരുന്ന ഡ്യൂട്ടി ബഹിഷ്‌കരണ സമരമാണ് പിൻവലിച്ചത്. പിജി ഡോക്ടർമാരുടെ കുറവ് നികത്തുമെന്ന് സർക്കാർ ഉറപ്പുനൽകിയ പശ്ചാത്തലത്തിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
ആരോഗ്യമന്ത്രി വീണാ ജോർജ്ജുമായി പിജി ഡോക്ടർമാരുടെ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.
അതേസമയം സെക്രട്ടറിയേറ്റിന് മുന്നിൽ സർക്കാർ ഡോക്ടർമാർ നടത്താനിരുന്ന അനിശ്ചിത കാല നിൽപ്പ് സമരം ബുധനാഴ്ച ആരംഭിക്കും. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ് ഡോക്ടർമാർ സമരം നടത്തുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് സമരം.
നിലവിൽ ശമ്പള വർദ്ധനവിലെ അപാകതയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപകർ സമരത്തിലാണ്. നിരാഹാരം അനുഷ്ഠിച്ചും പഠനം നിർത്തിവെച്ചുമാണ് സമരം നടക്കുന്നത്.
















Comments