ന്യൂഡല്‍ഹി : കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂർണ്ണമായും നിറവേറ്റുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ കര്‍ഷക സമരം അവസാനിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടികായത്തിന്റെ പ്രതികരണം. പ്രതിഷേധം പിൻവലിക്കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, “ഞങ്ങളുടെ ആവശ്യങ്ങൾ അവർ അംഗീകരിക്കണം ഞങ്ങൾ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. എന്നാൽ നിർദ്ദേശം വ്യക്തമല്ല” രാകേഷ് ടിക്കായത്ത് പറഞ്ഞു.
കർഷക യൂണിയനുകൾക്ക് ആശങ്കയുണ്ടെന്നും അത് നാളെ ഉച്ചയ്‌ക്ക് 2 മണിക്ക് ചർച്ച ചെയ്യുമെന്നും പ്രശ്നങ്ങൾ പരിഹരിക്കും വരെ പ്രസ്ഥാനം എങ്ങും പോകില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
നിര്‍ദേശങ്ങളില്‍ പലതും സര്‍ക്കാര്‍ ഒരു വര്‍ഷമായി പറയുന്നതാണ് . എന്നാല്‍ എല്ലാം പരിഹരിക്കുന്നത് വരെ ആരും വീട്ടിലേക്ക് മടങ്ങുന്നില്ല . കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബ് സര്‍ക്കാരിനെ മാതൃകയാക്കണമെന്ന് മറ്റൊരു കര്‍ഷക നേതാവ് ഗുര്‍നാം സിങ് ചദുനി പറഞ്ഞു.
“മരിച്ച 700-ലധികം കർഷകരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിന്, കേന്ദ്രം പഞ്ചാബ് മാതൃക പിന്തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 5 ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും ഇത് കേന്ദ്ര സർക്കാരും നടപ്പാക്കണം ‘ ബികെയു നേതാവ് ഗുർനാം സിംഗ് ചദുനി പറഞ്ഞു .
















Comments