ന്യൂയോർക്ക്: പാകിസ്താന്റെ ബംഗ്ലാദേശ് അധിനിവേശ ശ്രമങ്ങളുടെ മുൻകാല ചരിത്രങ്ങൾ അക്കമിട്ട് നിരത്തി ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ യോഗത്തിലാണ് അഭയാർത്ഥി വിഷയങ്ങളും ബംഗ്ലാദേശിൽ പാകിസ്താൻ നടത്തിയ കൂട്ടക്കൊല കളുടെ ഭീകരതയും ഇന്ത്യ തുറന്നുകാട്ടിയത്.
അഭയാർത്ഥികളോട് ചരിത്രകാലം മുതൽ അനുഭാവം കാണിച്ച രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യാനന്തരം പാകിസ്താൻ ബംഗ്ലാദേശിനെ അടർത്തിമാറ്റാൻ നടത്തിയത് കൊടുംക്രൂരതയാണ്. ഇന്നും എല്ലാവിധത്തിലുള്ള ഒളി ആക്രമണങ്ങളും നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യ തുറന്നടിച്ചു. ഇന്ത്യക്കായി ഐക്യ രാഷ്‌ട്ര സഭ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് സഭയിൽ അഭയാർത്ഥികളെ ഇന്ത്യ ഏറ്റെടുത്ത മുൻകാല അനുഭവങ്ങൾ വിശദീകരിച്ചത്.
കിഴക്കൻ പാകിസ്താനെന്ന് പേരിട്ടാണ് ബംഗ്ലാദേശിനെ കീറിമുറിക്കാൻ ശ്രമിച്ചത്. ഇന്ത്യയെ മൂന്നായി വിഭജിക്കാനുള്ള ശ്രമമാണ് നടന്നത്. ശക്തമായ സൈനിക നീക്കത്തിലൂടെയാണ് പാകിസ്താന്റെ ഗൂഢതന്ത്രങ്ങൽ തകർത്തത്. അഭയാർ ത്ഥികളായ ലക്ഷക്കണക്കിന് ജനങ്ങളെയാണ് രക്ഷിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി.
അതിർത്തിയിലെ എല്ലാ സഹോദരരാജ്യങ്ങളേയും ജനങ്ങളേയും ഇന്ത്യ എന്നും സഹായിച്ചിട്ടേയുള്ളു. ചൈനയുടെ അധിനിവേശത്തിൽ സ്വന്തം നാട് വിടേണ്ടിവന്ന ടിബറ്റ് ബൗദ്ധസമൂഹത്തിന്റെ ഭാവി ഇന്നും ചോദ്യ ചിഹ്നമാണ്. ഭീകരതയാൽ പൊറുതിമുട്ടിയ ശ്രീലങ്ക ഒരു കാലത്ത് അനുഭവിച്ചത് വലിയ പ്രശ്‌നങ്ങളാണ്. റോഹിംഗ്യൻ ഇസ്ലാമിക ഭീകരതയാൽ മ്യാൻമറിലെ ജനങ്ങൾ പലായനം ചെയ്തു. ഏറ്റവും ഒടുവിൽ അഫ്ഗാനിലെ ജനങ്ങളെയടക്കം ഇന്ത്യ ഏറ്റെടുത്തുവെന്ന കണക്കുകളും തിരുമൂർത്തി നിരത്തി.
നൂറ്റാണ്ടുകൾക്ക് മുമ്പ് സൊറാസ്ട്രിയൻ സമൂഹത്തിനും ജൂതസമൂഹത്തിനും ഇന്ത്യയാണ് അഭയം നൽകിയത്. അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് അവരാരും ഭൂമിയിൽ അവശേഷിക്കില്ലായിരുന്നുവെന്നും തിരുമൂർത്തി ലോകരാഷ്‌ട്രങ്ങളെ ഓർമ്മിപ്പിച്ചു. ഇന്ത്യ എന്നും സൈനിക ശക്തിയേക്കാൾ സാംസ്‌കാരിക ബന്ധത്തിനാണ് ഊന്നൽ നൽകുന്നതെന്നും ഇനിയും അത് തുടരുമെന്നും തിരുമൂർത്തി ചൂണ്ടിക്കാട്ടി.
















Comments