പാരീസ്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്ക് കരുത്തുറ്റ ജയം. ബെൽജിയത്തിന്റെ ക്ലബ്ബ് ബ്രൂഗെയ്‌ക്കെതിരെയാണ് ഫ്രഞ്ച് ക്ലബ്ബ് ജയിച്ചത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബാപ്പേയുമാണ് ഗോളുകൾ നേടിയത്.
കളിയുടെ തുടക്കത്തിൽ തന്നെ എംബാപ്പേ തന്റെ പ്രതിഭ തെളിയിച്ചു. 2,7 മിനിറ്റുകളിലാണ് ഫ്രഞ്ച് താരത്തിന്റെ ഗോൾ. 38-ാം മിനിറ്റിലാണ് മെസി ആദ്യ ഗോൾ നേടിയത്. തുടർന്ന് 76-ാം മിനിറ്റിലെ പെനാൽറ്റിയും മെസി വലയിലെ ത്തിച്ചു. ക്ലബ്ബ് ബ്രൂഗേയ്‌ക്കായി മാറ്റ്‌സ് റിറ്റ്‌സാണ് 68-ാം മിനിറ്റിൽ ആശ്വാസഗോൾ നേടിയത്.
ഗ്രൂപ്പ് എയിൽ ജയത്തോടെ പി.എസ്.ജി രണ്ടാം സ്ഥാനത്തെത്തി. നാലു ടീമുകളും ആറ് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ നാല് ജയങ്ങളോടെ മാഞ്ചസ്റ്റർ സിറ്റിയാണ് മുന്നിൽ. ലീപ് സിഗാണ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ളത്. ഒരു ജയം മാത്രമുള്ള ബ്രൂഗെ നാലാം സ്ഥാനത്താണ്.
Comments