ശ്രീനഗര്‍:ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ബുധനാഴ്ച ഏറ്റുമുട്ടലുണ്ടായതായി പോലീസ് അറിയിച്ചു.
ഷോപിയാനിലെ ചാക്-ഇന്‍-ചോളന്‍ ഗ്രാമത്തില്‍ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരവാദികള്‍ വെടി ഉതിര്‍ക്കുകയായിരുന്നു.ഇതിനെതിരെ സേന തിരിച്ചടിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ ഏറ്റുമുട്ടലായി മാറിയതെന്നും തിരിച്ചടിച്ചതെന്നും പൊലീസ് പറഞ്ഞു. ഇരുവശത്തും ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
















Comments