ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ കൂനൂരിൽ തകർന്നു വീണത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ നീലഗിരിയിൽ തകർന്നു വീണ സൈനിക ഹെലികോപ്റ്ററിൽ ബിപിൻ റാവത്തിനൊപ്പം ഭാര്യയും മറ്റ് സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് . എന്നാൽ ഇതാദ്യമായല്ല ബിപിൻ റാവത്ത് സഞ്ചരിക്കുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത് .
2019 ഡിസംബർ 31 ന് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റതിനു പിന്നാലെയായിരുന്നു ആദ്യ അപകടം . 2015 ഫെബ്രുവരി 3 നായിരുന്നു രണ്ടാമത്തേത് . അന്ന് ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ നാഗാലാൻഡിലെ ദിമാപൂരിൽ വച്ചാണ് അപകടത്തിൽപ്പെട്ടത് . അന്ന് അദ്ദേഹം ലെഫ്റ്റനന്റ് ജനറലായിരുന്നു.
ദിമാപൂരിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു . എഞ്ചിൻ തകരാർ മൂലമായിരുന്നു അപകടം . രണ്ട് പൈലറ്റുമാരും ഒരു കേണലും അന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ബിപിൻ റാവത്തിന് നിസാര പരിക്കേറ്റിരുന്നു .
വ്യോമസേനയുടെ എംഐ 17വി5 ഹെലികോപ്റ്റര്‍ ആണ് ഇന്ന് അപകടത്തിൽപ്പെട്ടത് . പ്രദേശത്ത് ഒരു മണിക്കൂറോളം കനത്ത തീഗോളങ്ങൾ ഉയർന്നതായാണു റിപ്പോർട്ടുകൾ. പരിസരവാസികളാണു രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കൂടുതൽ വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല
Comments