ന്യൂഡൽഹി : ആദ്യ സംയുക്ത സൈനിക മേധാവി പൂർണ്ണ ആരോഗ്യത്തോടെ മടങ്ങിയെത്താനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം . ബിപിൻ റാവത്തും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരും ജീവിതത്തിലേക്ക് തിരികെ വരാനായുള്ള പ്രാർത്ഥനയിലാണ് എല്ലാ ഭാരതീയരും .
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു .
ബിപിൻ റാവത്ത് ജിയും മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ആർമി ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടെന്ന വാർത്ത വേദനയോടെയാണ് കേട്ടത് . അവരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു- കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു .
ബിപിൻ റാവത്ത് ജിയുണ്ടായിരുന്ന ഹെലികോപ്റ്ററിന്റെ ദാരുണമായ അപകടത്തെ കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. എല്ലാവരുടെയും സുരക്ഷയ്‌ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.- എന്നാണ് നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തത് .
ഊട്ടിക്ക് സമീപം ദാരുണമായ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ബിപിൻ റാവത്ത് ജിയുടെയും മറ്റ് എല്ലാവരുടെയും സുരക്ഷയ്‌ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥനകൾ.”കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ട്വീറ്റ് ചെയ്തു . ബിപിൻ റാവത്തും ഭാര്യയും ഉള്ള ഹെലികോപ്റ്റർ തകർന്നതിന്റെ ചിത്രങ്ങൾ കാണുമ്പോൾ അത്യധികം സങ്കടമുണ്ട്. എല്ലാവരുടെയും സുരക്ഷയ്‌ക്കായി പ്രാർത്ഥിക്കുന്നുവെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരുടെയും സുരക്ഷയ്‌ക്കായി രാജ്യം മുഴുവൻ പ്രാർത്ഥിക്കുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു .
















Comments