ഭുവനേശ്വര്‍: ശാസ്ത്രസാങ്കേതികരംഗത്ത് പ്രധാന നേട്ടമായ രബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വ്യോമ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ബ്രഹ്മോസ് വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലായിട്ടാണ് ഡിആര്‍ഡിഒ വിലയിരുത്തുന്നത്. ബ്രഹ്മോസ് പരമ്പരയിലെ മിസൈലുകളുടെ നിര്‍മാണത്തിന് രാജ്യം പൂര്‍ണ പ്രാപ്തി നേടിയെന്നതിന്റെ തെളിവ് കൂടിയായി ഈ വ്യോമപതിപ്പിന്റെ വിക്ഷേപണം. വ്യോമ പതിപ്പിന്റെപ്രധാന ഭാഗമായഎയര്‍ഫ്രെയിം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണെന്നും ഡിആര്‍ഡിഒ കൂട്ടിച്ചേര്‍ത്തു.
ചാന്ദിപൂര്‍ ആസ്ഥാനമായുള്ള ഐടിആറില്‍ നിന്ന് ലംബമായി വിക്ഷേപിച്ച ഷോര്‍ട്ട് റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ (വിഎല്‍-എസ്ആര്‍എസ്എഎം) ഇന്ത്യ വിജയകരമായി പരീക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്നത്തെ വിക്ഷേപണം. കൂടാതെ ഏകദേശം 15 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയും. ഈ വര്‍ഷം ജൂലൈയിലാണ് ബ്രഹ്മോസിന്റെ എയര്‍പതിപ്പ് അവസാനമായി പരീക്ഷിച്ചത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഈ പരീക്ഷണ വിജയത്തില്‍ ഉള്‍പ്പെട്ട ഡിആര്‍ഡിഒ, ബ്രഹ്മോസ് എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരെയുംഇന്ത്യന്‍ വ്യോമസേനാംഗളെയും അഭിനന്ദിച്ചു.
സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ വികസനത്തിനും ഉല്‍പ്പാദനത്തിനും വിപണനത്തിനുമായി ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒഎമ്മും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്സായുധ സേനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ശക്തമായ ആക്രമണ മിസൈല്‍ സംവിധാനമാണ് ഇത്. ഇന്ത്യന്‍ നാവികസേനയ്‌ക്ക് വേണ്ടിയാണ് വികസിപ്പിച്ചെടുത്തതാണ്,
















Comments