ചൈനീസ് ഹുങ്കിനെ നിർഭയം നേരിടാൻ സൈന്യത്തെ പ്രാപ്തമാക്കി;ചടുലമായ നീക്കങ്ങളും കൃത്യതയാർന്ന തീരുമാനങ്ങളും;ബിപിൻ റാവത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തത്...വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ചൈനീസ് ഹുങ്കിനെ നിർഭയം നേരിടാൻ സൈന്യത്തെ പ്രാപ്തമാക്കി;ചടുലമായ നീക്കങ്ങളും കൃത്യതയാർന്ന തീരുമാനങ്ങളും;ബിപിൻ റാവത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തത്…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 08:55 pm IST
FacebookTwitterWhatsAppTelegram

സമാനതകളില്ലാത്ത സൈനിക സേവനം നടത്തിയ കരുത്താണ് ജനറൽ ബിപിൻ റാവത്തിനെ തലയെടുപ്പുള്ള സൈനികനാക്കിയത്. കമ്മ്യൂണിസ്റ്റ് ചൈന വെല്ലുവിളികൾ ഉയർത്തിയപ്പോളെല്ലാം ശക്തമായ നിലപാടുകളിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ സൈനിക ഉദ്യോഗസ്ഥാനായിരുന്നു റാവത്ത്. സൈനിക സേവനത്തിനിടെ കാഴ്ചവെച്ച സ്തുത്യർഹമായ സേവനം കണക്കിലെടുത്തുതന്നെയാണ് രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. മിന്നലാക്രമണങ്ങളുടെ നായകനായി അറിയപ്പെടുന്ന റാവത്തിന്റെ വിയോഗം രാഷ്‌ട്രത്തിന് കനത്ത നഷ്ടം തന്നെയാണ്.

മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടർന്ന് സൈനികനായി തുടങ്ങിയ സേവനം ഇന്ത്യയ്‌ക്ക് അഭിമാനമായ സംയുക്ത സൈനിക മേധാവി എന്ന പദവിയിലേക്കാണ് എത്തിച്ചത്. ഇന്ത്യൻ സൈന്യത്തിന് നികത്താനാവാത്ത
നഷ്ടമാണ് റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.

2020 ൽ സംയുക്തസേനാ മേധാവിയാകും വരെ കരസേനയുടെ ഏത് അടിയന്തിര സാഹചര്യങ്ങളേയും മുന്നിൽ നിന്ന് നയിച്ച വിദഗ്ധനായ യുദ്ധതന്ത്രജ്ഞനായിരുന്നു അദ്ദേഹം. മ്യാൻമറിൽ പ്രവേശിച്ച് സർജിക്കൽ സ്ട്രൈക്കിന് നേതൃത്വം കൊടുത്തത് റാവതിന്റെ പാരാ കമാന്റോകളായിരുന്നു. മണിപ്പൂരിൽ ഭീകർ വധിച്ച 18 സൈനികരുടെ വീരബലിദാനത്തിന് തിരിച്ചടി നൽകാനായിരുന്നു ആ നീക്കം.

പാകിസ്താന് ഉരുളയ്‌ക്കുപ്പേരിപോലെ മറുപടി കൊടുത്ത റാവത്, അഫ്ഗാൻ വിഷയത്തിലും നിതാന്ത ജാഗ്രതയിലായിരുന്നു. സൈന്യത്തിന് എന്നും താങ്ങായിരുന്ന ഈ ധീരനായ ഉദ്യോഗസ്ഥൻ ചൈനയ്‌ക്കെതിരെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികർ നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന് എല്ലാ പിന്തുണയും നൽകി. സംയുക്ത സൈനിക മേധാവി എന്ന നിലയിൽ മുഴുവൻ സേനാ വിഭാഗങ്ങൾക്കും ആവശ്യമായ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിൽ ഒരു മടിയും കാണിച്ചില്ല. പ്രതിരോധ മന്ത്രാലയവുമായി മികച്ച ബന്ധം സ്ഥാപിച്ചുകൊണ്ടാണ് റാവത് സേനാവിഭാഗങ്ങളുടെ ഏതാവശ്യവും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയത്.

2016 ലാണ് ഇന്ത്യൻ കരസേനയുടെ മേധാവിയായി റാവത് ചുമതലയേറ്റത്. 2019 ഡിസംബർ 31 ന് ചുമതലയിൽ നിന്നും വിരമിച്ചു. ഇന്ത്യൻ കരസേനയുടെ 27-ാമത്തെ മേധാവിയായി വിരമിച്ച ശേഷം ബിപിൻ റാവത്തിനെ കാത്തിരുന്നത് ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന സുപ്രധാന ചുമതലയായിരുന്നു. 2020 ജനുവരി ഒന്നിനാണ് സർവ്വ സൈന്യാധിപനായ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ജനറൽ ബിപിൻ റാവതിനെ സംയുക്ത സൈനിക മേധാവിയായി ചുമതലയേൽപ്പിച്ചത്.

ഉത്തരാഘണ്ടിലെ പൗരി ഗഡ്വാൾ രജപുത്ര കുടുംബത്തിലാണ് ബിപിൻ റാവതിന്റെ ജനനം. തലമുറകളായി സൈനിക സേവനം നടത്തുന്ന കുടുംബത്തിൽ നിന്നും സ്വാഭാവികമായാണ് ബിപിൻ റാവതും കടന്നുവന്നത്. അച്ഛൻ ലക്ഷ്മൺ റാവത് ലെഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്‌കൂളിലും ഷിംലയിലെ സെന്റ്. എഡ്വാർഡ് സ്‌കൂളിലുമാണ് ബിപിൻ റാവത് പഠനം പൂർത്തിയാക്കിയത്. നാഷണൽ ഡിഫൻസ് അക്കാദമിയിലും ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും പരിശീലനം പൂർത്തിയാക്കിയത് മികച്ച വിദ്യാർത്ഥിയായി സ്വാഡ്് ഓഫ് ഓണർ നേടിയായിരുന്നു.

രാജ്യത്തിന് പുറത്തും വിദഗ്ധ പരിശീലനം നേടാൻ ബിപിൻ റാവതിന് സൈന്യം അവസരമൊരുക്കി. ബ്രിട്ടണിലെ വെല്ലിംഗ്ടൺ ഡിഫൻസ് സെർവീസ് സ്റ്റാഫ് കോളേജിലും അമേരിക്കയിലെ കാനാസിലെ യു.എസ് ആർമി കമാന്റ് ആന്റ് ജനറൽ സ്റ്റാഫ് കോളേജിലും പരിശീലനം നേടിയിരുന്നു. ഡിഫൻസ് സ്റ്റഡീസിൽ എം.ഫിൽ നേടിയിട്ടുണ്ട്. മദ്രാസ് സർവ്വകലാശാലയിൽ നിന്നും കംപ്യൂട്ടർ ബിരുദവും മീറഠിലെ ചൗദ്ധരി ചരൺ സിംഗ് സർവ്വകലാശാലയിൽ നിന്നും തത്വശാസ്ത്രത്തിൽ ഗവേഷണ ബിരുദവും നേടിയിരുന്നു.

1978 ഡിസംബർ 16നാണ് സൈനിക ജീവിതം ഔദ്യോഗികമായി ആരംഭിച്ചത്. 11-ാം ഗൂർഖാ റജിമെന്റിന്റെ 5-ാം ബറ്റാലിയന്റെ ഭാഗമായാണ് സേവനം ആരംഭിച്ചത്. പിതാവ് സേവനം ആരംഭിച്ച അതേ ബറ്റാലിയന്റെ ഭാഗമായി എന്നതും യാദൃശ്ചികതയായി. ജമ്മുകശ്മീരിലെ ഉറിയിൽ കമാന്റർ, മേജർ, കേണൽ എന്നീ ചുമതലകൾ വഹിച്ചുകൊണ്ടാണ് രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ ബിപിൻ റാവത് സൈന്യത്തിന് നേതൃത്വം നൽകിയത്. സോപോറിലെ രാഷ്‌ട്രീയ റൈഫിൾസിന്റെ കമാന്ററായിരുന്നു. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിവിധ രാജ്യങ്ങളുടെ സംയുക്ത സമാധാന സേനാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. രണ്ടു തവണ അന്താരാഷ്‌ട്ര ബഹുമതിയും നേടിയിട്ടുണ്ട്. അമേരിക്കൻ സൈന്യം ഹാൾ ഓഫ് ഫെയിം ബഹുമതിയും നേപ്പാൾ ജനറൽ ബഹുമതിയും നൽകി ആദരിച്ചിട്ടുണ്ട്.

മേജർ ജനറൽ ചുമതയിലേക്ക് വന്നശേഷം ഉറിയിലെ 19-ാം ഇൻഫെന്റി ഡിവിഷന്റെ കമാന്റിംഗ് ഓഫീസറെന്ന സുപ്രധാന ചുമതല നിർവ്വഹിച്ചു. പിന്നീട് പൂനെ ആസ്ഥാനമായ ദക്ഷിണ കമാന്റിന്റെ ചുമതല ഏറ്റെടുത്തു. 2016 ജനുവരി ഒന്നിനാണ് ജനറൽ റാവത് കരസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്. 2016 ഡിസംബർ 17ന് രാജ്യം 27-ാമത് കരസേനാ മേധാവിയായി ജനറൽ ബിപിൻ റാവതിനെ നിയമിച്ചു. ഗൂർഖ റെജിമെന്റിൽ നിന്നും കരസേനാ മേധാവി സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ സൈനികനായിരുന്നു ബിപിൻ റാവത്. ഇന്ത്യൻ കരസേനയുടെ ആദ്യ മേധാവിയായിരുന്ന ഫീൽഡ് മാർഷൽ സാം മനേക്ഷായും ജനറൽ ദൽബാർ സിംഗ് സുഹാഗും ഗൂർഖാ റെജിമെന്റിന്റെ ഭാഗമായിരുന്നു.

1987ൽ ചൈനീസ് സൈന്യത്തിനെ സോംദോറോംഗ് താഴ്‌വരയിൽ പ്രതിരോധിച്ചത് റാവതിന്റെ നേതൃത്വത്തിലെ ഗൂർഖാ റെജിമെന്റായിരുന്നു. കോംഗോയിലെ സമാധാന സേനാ വിഭാഗത്തിന്റെ നേതൃത്വം വഹിച്ച് ആഭ്യന്തര കലാപത്തേയും ഭീകരരേയും നേരിടാൻ പ്രാദേശിക സൈന്യത്തിനെ റാവത് തയ്യാറാക്കി.

സൈനിക സേവനത്തിലേയ്‌ക്ക് കടന്നുവരുന്ന തലമുറയ്‌ക്കും നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്കും മാതൃകയാക്കാവുന്ന ജീവിതമാണ് ബിപിൻ റാവത്തിന്റേത്. വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ഔദ്യോഗീക ജീവിതത്തിനിടയിലും തീരുമാനങ്ങൾ കൃത്യതയിലും വേഗത്തിലും കൈക്കൊള്ളാൻ കഴിഞ്ഞിരുന്ന സൈനിക ജീവിതമാണ് അകാലത്തിൽ പൊലിഞ്ഞത്.

Tags: helicopterBIPIN RAWATIndian ArmyOotyPREMIUM
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies