വാഷിംഗ്ടൺ: ഇന്ത്യയുടെ സംയുക്ത സേനാ തലവൻ ജനറൽ ബിപിൻ റാവതിന്റെ ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ച് യു.എസ് ഇന്തോ-പസഫിക് കമാന്റ്.
‘ ഏറെ ദു:ഖത്തോടെയാണ് തങ്ങളുടെ ഉറ്റസുഹൃത്തായ ജനറൽ ബിപിൻ റാവതിന്റേയും ഭാര്യ മധുലികയുടേയും മറ്റ് സൈനികരുടേയും വിയോഗവാർത്ത കേട്ടത്. വളരെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു.’ യു.എസ് അഡ്മിറൽ ജോൺ അക്വിലിനോ പറഞ്ഞു.
ക്വാഡ് സഖ്യം രൂപീകരിക്കുന്ന സമയം മുതൽ യു.എസ് ഇന്തോ-പസഫിക് സൈനിക നീക്കങ്ങൾക്ക് റാവത് വലിയ പ്രചോദനവും സഹായവുമായിരുന്നു. അദ്ദേഹത്തിന്റെ അസമാന്യമായ നേതൃത്വ ശേഷിയാണ് വേഗത്തിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ സഹായമായത്. ഇന്തോ-പസഫിക് മേഖലയിലെ ശാന്തിയും സമാധാനവും കാക്കുന്നതിൽ ബിപിൻ റാവതിന്റെ നിതാന്ത ജാഗ്രത വലിയ കരുത്തായിരുന്നുവെന്നും അക്വിലിനോ ചൂണ്ടിക്കാട്ടി.
Comments