കൊച്ചി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും 11 സൈനികരും മരിച്ച ഹെലികോപ്ടർ അപകടത്തിൽ സന്തോഷം പ്രകടിപ്പിച്ചവരെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ അലി അക്ബർ. ‘നമ്മുടെ സൈനിക മേധാവി വിഷ്ണുപാദം പൂകുമ്പോൾ ചിരിക്കുന്നവരെ രാജ്യം തിരിച്ചറിയണം, ശിക്ഷിക്കണം’ അലി അക്ബർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്ബർ വിമർശനവുമായി എത്തിയത്. അദ്ദേഹം ഒരു ഗൂർഖ ആണ്, 1921 ൽ ഇന്ന് മലബാറിൽ കുറച്ചു ഹൈന്ദവർ അവശേഷിക്കാൻ കാരണം കുക്രി എന്നറിയപ്പെടുന്ന അവരുടെ കത്തിയാണ്. അദ്ദേഹത്തിന്റെ മരണത്തിൽ ചിരിക്കുന്ന ഇമോജി ഇടാൻ കാരണം അതാവാം’ അലി അക്ബർ കുറിച്ചു.
അലി അക്ബറിന്റെ പോസ്റ്റിലും ജിഹാദികൾ വിമർശനവുമായി എത്തിയിരുന്നു. എന്നാൽ അതിന് അദ്ദേഹം തക്ക മറുപടിയും നൽകി. അറിയാതെ കൈ തട്ടി പോയതിന് ഇങ്ങനെ ഒക്കെ പറയാമോ എന്നാണ് ഒരാൾ കുറിച്ചത്. ‘പച്ചകളുടെ കയ്യിൽ വെളിച്ചെണ്ണ പുരണ്ടതുകൊണ്ടാവും തെന്നുന്നതെന്ന്’ അലി അക്ബർ മറുപടി നൽകുകയും ചെയ്തു.
പ്രമുഖരുടെ അനുശോചന കുറുപ്പുകളിലും പ്രാദേശിക, ദേശീയ, അന്തർദേശീയ മാദ്ധ്യമങ്ങളിലും വന്ന വാർത്തകളിൽ ചിരി റിയാക്ഷൻ ഇട്ട് കൊണ്ടായിരുന്നു പ്രതികരണങ്ങൾ. സംഭവത്തിൽ വലിയ രീതിയിലെ വിമർശനമാണ് ഉയർന്നത്. അന്തർദേശീയ മാദ്ധ്യമങ്ങളിൽ പാക് അനുകൂലികളാണ് കൂടുതലെങ്കിൽ കേരളത്തിൽ തീവ്ര ഇസ്ലാമിസ്റ്റുകളായിരുന്നു.
















Comments